മാണിയുമായി യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകില്ല: കാനം
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മാണിയുമായി യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകില്ല. അഴിമതിക്കെതിരായ പോരട്ടത്തിന്റെ ഉത്പന്നമാണ് എൽഡിഎഫ് സർക്കാര്‍. അധികാരത്തിലെത്തിയശേഷം ആ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമെന്താണെന്നും കാനം ചോദിച്ചു.
എൽഡിഎഫിൽ പുതിയ കക്ഷിയെ എടുക്കാൻ ഒരു കക്ഷി മാത്രം തീരുമാനിച്ചാൽ പോരാ. മുന്നണിയിൽ ചർച്ച ചെയ്യണം. മാണി അഴിമതിക്കാരനാണെന്ന സിപിഐ ജനറൽ സെക്രട്ടറിയുടെ അഭിപ്രായംതന്നെയാണു സംസ്ഥാന കമ്മിറ്റിക്കും ഉള്ളതെന്നും കാനം പറഞ്ഞു.
അതേസമയം, മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഈ നിലപാട് പരാമര്‍ശിച്ചായിരുന്നു മാണിക്കെതിരെയുള്ള കാനത്തിന്റെ പ്രസ്‌താവന.