‘പീഡന വിവരം പുറത്തുപറയാൻ കന്യാസ്ത്രീയെ പിന്തുണച്ചത് അദ്ദേഹം’

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (09:05 IST)
ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ കൌൺസിലിങ്ങിനായി അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിൽ പോയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ് പീഡനവിവരം പുറത്തുപറയാൻ കാരണമെന്ന് കന്യാസ്ത്രീ മൊഴിനൽകിയിരുന്നു.
 
നാലുമണിക്കൂറോളം വൈദികരിൽനിന്നു മൊഴിയെടുത്തു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ലെന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തിൽനിന്ന് ലഭിച്ചത്. 2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയത്. 2016-ൽ കുമ്പസാരിച്ചപ്പോൾ പീഡനവിവരം അറിയിച്ചെന്നാണ് അവരുടെ മൊഴി. ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞതെന്ന് ധ്യാനകേന്ദ്രത്തിലുള്ളവർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article