അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ 12 കാരിയെ അച്ഛൻ ക്രൂരമായി ബലാത്സംഗം ചെയ്തു; വായിൽ തുണി തിരുകി കയറ്റി, അമ്മ ഒന്നുമറിഞ്ഞില്ല

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (08:43 IST)
പീഡനക്കഥകൾക്ക് ഒരു ക്ഷാമവുമില്ലാതെ മാറിയിരിക്കുകയാണ്. അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട് കേട്ടത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 
 
അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളെ പിതാവ് രാത്രി ബലാത്സംഗം ചെയ്യുകയായിരുന്നു. ദിവസം രാത്രി വൈകിയാണ് പിതാവ് വീട്ടിലെത്താറുള്ളത്. പതിവ് പോലെ രാത്രി 12 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് അമ്മയ്ക്ക് ഒപ്പം കിടന്നുറങ്ങിയ സ്വന്തം മകളെ പീഡിപ്പിക്കുകയായിരുന്നു.
 
രക്ഷിക്കണമെന്നു പറ‍ഞ്ഞ് കുട്ടി കരഞ്ഞെങ്കിലും വായിൽ തുണി തിരുകിയ നിലയിലായിരുന്നതിനാൽ ശബ്ദം പുറത്തു വന്നില്ല. താനൊന്നും അറിഞ്ഞില്ലെന്നും നല്ല ഉറക്കമായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ പറഞ്ഞിട്ടുണ്ട്. രാവിലെയായപ്പോൾ രക്തസ്രാവം ഉണ്ടായ നിലയില്‍ മകളെ കാണുകയും അപ്പോഴാണ് യുവതി സംഭവം അറിയുന്നതും.
 
കുട്ടിയുടെ മാതാവ് തന്നെയാണ് ഭർത്താവിനെതിരെ മൊഴി നൽകിയിരിക്കുന്നത്. പോക്സോ ആക്ട്3,4 പ്രകാരവും സെക്ഷൻ 476 അനുസരിച്ചും ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article