പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ശനി, 15 സെപ്‌റ്റംബര്‍ 2018 (19:31 IST)
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരപ്പിച്ചതിൽ മിഷണറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാ‍ന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. പീഡനത്തിനിരയായവരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ നിയമസംവിധാനങ്ങൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
 
അതേസമയം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവത്തിൽ. പൊലീസ് നടപടി ആരംഭിച്ചു, മിഷണറീസ് ഓഫ് ജീസസിന്റെ പി ആർ ഒ സിസ്റ്റർ അമലയെ പൊലീസ് വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി സിസ്റ്റർ അമലക്ക് നോട്ടീസ് അയക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 
 
പീഡനത്തിനിരയായ കന്യാസ്ത്രീയും ബിഷപ്പ് ഫ്രാങ്കോ മുളക്കലും ഒരു സ്വകാര്യ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം പുറത്തുവിടുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിച്ച ആൾക്കൊപ്പം ഒരു ചടങ്ങിൽ സ്വന്തം ഇഷ്ടപ്രകാരം പങ്കെടുക്കില്ല എന്നായിരുന്നു മിഷണറീസ് ഓഫ് ജീസസിന്റെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍