Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരിടാൻ യുവന്റസിനെയും റൊണാൾഡോയെയും കിട്ടണമെന്ന് പി എസ് ജി സൂപ്പർ താരം

വാർത്ത
, ശനി, 15 സെപ്‌റ്റംബര്‍ 2018 (18:34 IST)
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനോട് മത്സക്കണമെന്ന് പി എസ് ജി സൂപ്പർ താരം കെലിയൻ എംബാപ്പെ. റയലിൽനിന്നും യുവന്റസിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫറിനെ കുറിച്ച് പ്രതികരിക്കവെയാണ് എംബാപ്പെ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ രണ്ട് തവണ യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ് റെക്കോർഡ് തുകക്ക് യുവന്റസ് റൊണാൾഡോയെ ടീമിലെത്തിച്ചത്. റൊണാൾഡോയിലൂടെ യൂറോപ്യൻ കിരീടം സ്വന്തമാക്കാമെന്നാണ് യുവന്റസ് കണക്കുകൂട്ടുന്നത്. 
 
അതേസമയം റയലിൽ ഉണ്ടായിരുന്ന ഒൻപത് വർഷത്തിനിടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റൊണാഡോ ഏറ്റുവാങ്ങിയിരിക്കുന്നത്. ഹാർട്രിക് കിരീടം സ്വന്തമാക്കിയ ശേഷമണ് റൊണാൾഡോ യുവന്റസിനൊപ്പം ചേർന്നിരിക്കുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗ് കിരീടം റോണാൾഡോക്ക് ഉയർത്താനാകുമോ എന്നാണ് ആരാധർ ഇപ്പോൾ ഉറ്റുനോക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസ് താരം വംശീയമായി അധിക്ഷേപിച്ചെന്ന് മൊയീൻ അലി