യുവാക്കളുടെ തൊഴിലില്ലായ്മയാണ് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് ബി ജെ പി വനിതാ എം എൽ എ

ശനി, 15 സെപ്‌റ്റംബര്‍ 2018 (15:29 IST)
രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരാൻ കാരണം യുവാക്കളിലെ തൊഴിലില്ലായ്മയെന്ന് ബി ജെ പി യുടെ വനിതാ എം എൽ എ. ഹരിയാനയിലെ ഉച്ചനകലന മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ പ്രേമലതയുടേതാണ് പ്രസ്ഥാവന.
 
തോഴിൽ ലഭിക്കാത്തതിന്റെ നൈരാശ്യത്തിലാണ് യുവാക്കൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതെന്ന് പ്രേമലത പറഞ്ഞു. ഹരിയാനയിൽ 19കാരിയെ തട്ടികൊണ്ടുപോയി കൂബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് എം എൽ എ ഇക്കാര്യങ്ങൾ പറഞ്ഞത്.
 
മൂന്നു ദിവസം മുൻപ് ഹരിയായനയിൽ 19 കരിയെ തട്ടിക്കൊണ്ടുപോയി പത്തോളം പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ് ഓളിവിലായ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍