1983ൽ രൂപീകരിച്ച നിയമം ഇപ്പോൾ ഭർത്താക്കൻമാർക്കും ഭാര്യമർക്കുമിടയിൽ ഒരു യുദ്ധമായി മാറിയിരിക്കുകയായാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൃത്യമായി പരിശൊധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂട്, എ എൻ ഖൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.