ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ശനി, 15 സെപ്‌റ്റംബര്‍ 2018 (16:29 IST)
ലക്നൌ: ഭാര്യയുടെ കാമുകന്റെ വെടെയേറ്റ് ഉത്തർപ്രദേശിൽ സമാജ്‌വാദി പർട്ടി നേതാവ് കൊല്ലപ്പെട്ടു. 35 കാരനായ ജഗദീഷ് മാലി എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഉത്തർപ്രദേശിലെ സംബാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.
 
ജഗദീഷ് മാലിക്കും ഭാര്യയുടെ കാമുകൻ ദിലീപും തമ്മിൽ വെള്ളിയാഴ്ച വൈക്കിട്ട് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ ദിലീപ് മാലിക്കിന് നേരെ വെടിയുതിർത്തു. സംഭവ സ്ഥലത്തുവച്ചുതന്നെ മാലിക്ക് മരിക്കുകയായിരിന്നു.
 
ജഗദീഷ് മാലിക്കിന്റെ സഹോദരൻ നൽകിയ പരാതിയിൽ മാലിക്കിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ദിലീപിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല, ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍