നിപ്പ ഭയം: കുഴഞ്ഞുവീണയാൾ രക്തം വാർന്ന് റോഡരികിൽ കിടന്നത് മൂന്ന് മണിക്കൂർ

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (15:25 IST)
പേരാമ്പ്ര: നിപ്പ ഭയം കരണം റോഡരികിൽ കുഴഞ്ഞുവീണ വൃദ്ധനെ  ആശുപത്രിയിൽ എത്തിക്കാൻ മടി കാണിച്ച് നാട്ടുകാർ. ഇതേതുടർന്ന് ഇയാൾ മണിക്കൂറുകളോളം റോഡരികിൽ തന്നെ കിടന്നു. പേരാമ്പ്രയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന തമിഴ്നാട് സ്വദേശി ശേഖർ എന്ന അറുപത് വയസുകാരനാണ് കുഴഞ്ഞ് വീണത്. 
 
ചെമ്പനാട് ബസ്റ്റാന്റിലാണ് ഇയാൾ കുഴഞ്ഞ് വീണത്. ഇയാളുടെ അടുത്ത് പോകാൻ പോലും ആളുകൾ തയ്യാറായില്ല. മുന്നു മണിക്കൂറീളം ഇതേ പടി കിടന്ന ഇയാളെ പിന്നീട് വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര ആശുപത്രിയിലെ  ജീവനക്കാരെത്തിയാണ്  കൊണ്ടുപോയത്.   
 
റോഡരികിൽ വീണു കിടന്ന ഇയാളുടെ മുക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നെറ്റി പൊട്ടി രക്തം നഷ്ടപ്പെടുകയും ചെയ്തു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞ് വീഴാൻ കാർണം എന്നും അശുപത്രിയിലെത്തികാൻ അല്പം കൂടി വൈകിയിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നു എന്നും ഇയാളെ ചികിത്സിച്ച ഡോക്ടർ എ പി ശ്രീജ പറഞ്ഞു.
    
നിപ്പ ഭീതി കാരണം മറ്റു രോഗികളെ രക്ഷിക്കാൻ മടി കാണിക്കരുത് എന്ന് മെഡിക്കൽ ഓഫീസർ പി ആർ ഷാമിൽ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article