എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്‌പിക്ക് സ്ഥാനചലനം - അന്വേഷണം ക്രൈംബ്രാഞ്ചിന്

ബുധന്‍, 6 ജൂണ്‍ 2018 (14:37 IST)
എടപ്പാളിലെ തിയേറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥാനചലനം.

അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു വർഗീസിനെയാണ് പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഷാജു വര്‍ഗീസിന് പകരം ചുമതല നല്‍കിയിട്ടില്ല.

തൃശൂർ റേഞ്ച് ഐജിഎംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് ഡിവൈഎസ്പി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. അദ്ദേഹത്തിനെതിരേ മറ്റ് വകുപ്പുതല നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ഇതിന് പുറമേ എടപ്പാൾ തീയേറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു.

തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് അഭ്യന്തരവകുപ്പ് നടപടികൾ തുടങ്ങിയത്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകിയ ആൾക്കെതിരേ കേസെടുത്തത് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് സേനയിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍