ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ; മൂന്നുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും

ബുധന്‍, 6 ജൂണ്‍ 2018 (07:44 IST)
ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ശിശുക്ഷേമന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നവക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് വനിതാ ശിശുക്ഷേമന്ത്രാലയം. 
 
ഇത്തരത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുംവിധമാണ് ഭേദഗതി. നിലവിൽ ഈ നിയമം അച്ചടിമാധ്യമങ്ങൾക്കുമാത്രമാണ് ബാധകം. രണ്ടുവർഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ.
 
നിലവിൽ ഈ നിയമം അച്ചടിമാധ്യമങ്ങൾക്കുമാത്രമാണ് ബാധകം. രണ്ടുവർഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ വ്യവസ്ഥകളനുസരിച്ച് വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരേയും ശിക്ഷിക്കാനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍