ജോലി ലഭിക്കാന്‍ നേര്‍ച്ചയിട്ടത് സ്വന്തം ജീവന്‍; യുവാവിന്റെ ആത്മഹത്യകുറിപ്പ് കണ്ട് ഞെട്ടി നാട്ടുകാര്‍

എ കെ ജെ അയ്യര്‍
ഞായര്‍, 1 നവം‌ബര്‍ 2020 (11:49 IST)
നാഗര്‍കോവില്‍: ജോലി ലഭിക്കാനായി നേര്‍ച്ചയിട്ടത് പാലിക്കാന്‍ സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിച്ച് യുവാവ് ജീവനൊടുക്കി. നാഗര്‍കോവില്‍  എള്ളുവിള  സ്വദേശി നവീന്‍ എന്ന മുപ്പത്തി രണ്ടുകാരനാണ് ഇത്തരത്തില്‍ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്.
 
ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നേര്‍ന്നിരുന്നു, അത് നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് നാഗര്‌കോവിലിനടുത്ത് പുത്തേരി റയില്‍ പാളത്തില്‍ ട്രെയിന്‍ കയറി ചഛിന്നഭിന്നമായി കിടക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തിരിച്ചത്തക്കാരിയാല്‍ രേഖകള്‍, പാസ്‌പോര്‍ട്ട്, ആത്മഹത്യാ കുറിപ്പ് എന്നിവ കണ്ടെടുത്തു.
 
രേഖകളില്‍ നിന്ന് ഇയാള്‍ മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണെന്നും തിരിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഏറെക്കാലം ജോലിക്കായി ശ്രമിച്ചിരുന്നു. അപ്പോഴാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നത്.കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയത്. മൃതദേഹം നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article