അമ്മയെയും അച്ഛനെയും മകൻ മഴു കൊണ്ട് അടിച്ചു കൊന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:02 IST)
തൃശൂർ: കഴിഞ്ഞ രാത്രി അമ്മയെയും അച്ഛനെയും മകൻ മഴു കൊണ്ട് അടിച്ചു കൊന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അവിണിശേരിയിൽ വീട്ടിൽ വച്ച് കഴിഞ്ഞ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

സ്ഥിരം മദ്യപാനിയായ പ്രദീപ് അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരെ തലയ്ക്ക് മഴു കൊണ്ട് അടിച്ചാണ് കൊന്നത്. കഴിഞ്ഞ ദിവസം ഇയാൾ ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായി നാട്ടുകാർ വെളിപ്പെടുത്തി.

അടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൃശൂർ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ താമസിയാതെ പിതാവും ഇന്ന് പുലർച്ചെ മാതാവും മരിക്കുകയാണുണ്ടായത്. അറസ്റ്റിലായ പ്രദീപിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article