മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പതു ഷട്ടറുകള്‍ അടച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:24 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പതു ഷട്ടറുകള്‍ അടച്ചു. നിലവില്‍ ഒരു ഷട്ടര്‍മാത്രമാണ് തുറന്നിരിക്കുന്നത്. നേരത്തേ മുന്നറിയിപ്പില്ലാതെ പത്തുഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിയത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഡാമിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞിട്ടുണ്ട്. പത്തുഷട്ടറുകള്‍ തുറന്നതോടെ 8000 ഘനയടിയോളം വെള്ളമായിരുന്നു സെക്കന്റില്‍ ഒഴിക്കിവിട്ടിരുന്നത്. 60സെന്റീമീറ്റര്‍ വീതമായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article