സൗദിക്ക് പിന്നാലെ ഒമിക്രോണ്‍ വകഭേദം യുഎഇയിലും

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:43 IST)
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയ്ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. 
 
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യുഎഇയിലും സ്ഥിരീകരിച്ചത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് കോവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article