ആരോഗ്യ മന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി മുല്ലപ്പള്ളി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിപാ രാജകുമാരി, കൊവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരിഹാസിച്ചു. നിപാ കാലത്ത് ഗസ്റ്റ് ആര്ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നുപോയതെന്നും പരാമര്‍ശമുണ്ടായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.