മുകേഷിനും ഇടവേള ബാബുവിനും ആശ്വാസിക്കാം; ലൈംഗികപീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (21:33 IST)
ലൈഗിക പീഡന പരാതിയില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് ആശ്വാസം. നടി നല്‍കി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് നടന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അതേസമയം അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പിന്നീട് വിധി പറയും.
 
കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷ്, ഇടവേള ബാബു, അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇടവേള ബാബു താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നടി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article