Muharram Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ മുഹറം ആശംസകള്‍ നേരാം

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:52 IST)
Muharram Wishes in Malayalam: കേരളത്തില്‍ നാളെയാണ് ( ഓഗസ്റ്റ് 9, ചൊവ്വ) മുസ്ലിം മതവിശ്വാസികള്‍ മുഹറം ആഘോഷിക്കുന്നത്. സംസ്ഥാനത്ത് നാളെ പൊതു അവധി ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്ക് മുഹറം ആശംസകള്‍ മലയാളത്തില്‍ നേരാം. ഇതാ ഏറ്റവും മികച്ച മലയാളം ആശംസകള്‍...
 
1. അള്ളാഹു ഒന്നേയുള്ളൂ, പക്ഷേ അവിടുത്തെ സാന്നിധ്യം എല്ലായിടത്തും ഉണ്ട്. അത് അനുഭവിച്ചറിയൂ ! ഏവര്‍ക്കും മുഹറം ആശംസകള്‍ ! 
 
2. ഈ മുഹറം ദിനത്തില്‍ ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ! 
 
3. സര്‍വ്വശക്തനായ ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ഈ വര്‍ഷവും എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കട്ടെ, ഏവര്‍ക്കും മുഹറം ആശംസകള്‍ ! 
 
4. സര്‍വ്വശക്തന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ശരിയായത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ ! മുഹറം ആശംസകള്‍ ! 
 
5. ഈ സന്തോഷ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു ! നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ശോഭനമായ ഒരു വര്‍ഷം ലഭിക്കട്ടെ ! മുഹറം ആശംസകള്‍
 
6. സ്‌നേഹവും ധൈര്യവും വിജ്ഞാനവും ആരോഗ്യവും ക്ഷമയും അള്ളാഹു നിങ്ങള്‍ക്ക് പ്രദാനം ചെയ്യട്ടെ, മുഹറം ആശംസകള്‍ ! 
 
7. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു, അള്ളാഹു എന്നും ഒപ്പമുണ്ടായിരിക്കട്ടെ ! മുഹറം ആശംസകള്‍ 
 
8. ഈ മുഹറം മാസത്തില്‍ അള്ളാഹു നിങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കി അനുഗ്രഹിക്കട്ടെ ! 
 
9. അള്ളാഹുവിന്റെ സന്ദേശത്തില്‍ വിശ്വസിക്കുകയും അവന്‍ കാണിച്ചുതരുന്ന വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യാം. ഈ മുഹറം എന്നും അനുഗ്രഹപ്രദമാകട്ടെ ! 
 
10. അള്ളാഹുവിന്റെ പദ്ധതികളില്‍ വിശ്വസിക്കുക. അവന്‍ നിങ്ങളെ ഒരുക്കുന്നതാണ്. ഏവര്‍ക്കും മുഹറം മുബാറക്ക് ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article