ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; പുഴയില്‍ നിന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:40 IST)
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. പുഴയില്‍ നിന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. റവന്യൂ മന്ത്രി കെ രാജനും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഡാമില്‍ നിന്ന് ഒഴുകുന്നത്. പുഴകളില്‍ ഈ സാഹചര്യത്തില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
കൂടാതെ പോലീസിനെ അണക്കെട്ടിന്റെ സമീപപ്രദേശത്ത് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജലസംഭരണിയിലെ ജലനിരപ്പ് മൂന്ന് 773.5 ക്യുബിക് മീറ്റര്‍ ആണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍ ഘട്ടംഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറന്നു വെള്ളം ഒഴുക്കി വിടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍