MT Vasudevan Nair: മലയാളത്തിന്റെ എംടിക്ക് ഇന്ന് പിറന്നാള്‍, വിഖ്യാത എഴുത്തുകാരന്റെ പ്രായം അറിയുമോ?

Webdunia
ശനി, 15 ജൂലൈ 2023 (10:54 IST)
MT Vasudevan Nair: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് ജന്മദിന മധുരം. 1933 ജൂലൈ 15 നാണ് എം.ടി. ജനിച്ചത്. അദ്ദേഹത്തിന്റെ 90-ാം ജന്മദിനമാണ് ഇന്ന്. മലയാള മാസ പ്രകാരം കര്‍ക്കിടകത്തിലെ ഉത്രട്ടാതി നാളിലാണ് എം.ടി.യുടെ പിറന്നാള്‍. 
 
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് എം.ടി.യുടെ മുഴുവന്‍ പേര്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും എം.ടി. തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, നാലുകെട്ട്, വാരണാസി എന്നിവയാണ് എം.ടി.യുടെ ശ്രദ്ധേയമായ നോവലുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article