മഴക്കാലമായതിനാല്‍ പുറത്തിറങ്ങുമ്പോള്‍ റെയിന്‍ കോട്ട് കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം റെയിന്‍ കോട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. നൂറ് രൂപയ്ക്ക് വരെ റെയിന്‍ കോട്ടുകള്‍ ലഭിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന ഒന്നാണ് ട്രാന്‍സ്പരന്റ് ആയ കട്ടി കുറഞ്ഞ റെയിന്‍ കോട്ട്. നൂറോ ഇരുന്നൂറോ രൂപ കൊടുത്താല്‍ ഈ റെയിന്‍ കോട്ട് ലഭിക്കും. അതുകൊണ്ട് തന്നെ നിരവധി പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
ബൈക്ക് വേഗതയില്‍ ഓടിക്കുമ്പോഴും നല്ല കാറ്റുള്ള സമയത്തും ഈ റെയിന്‍ കോട്ടിനുള്ളിലേക്ക് പെട്ടന്ന് വായു കയറാന്‍ സാധ്യതയുണ്ട്. റെയിന്‍ കോട്ടിനുള്ളിലേക്ക് അമിതമായി വായു കയറിയാല്‍ വാഹനം പാളാന്‍ തുടങ്ങും. ഇത് ഒഴിവാക്കണമെങ്കില്‍ കട്ടി കുറഞ്ഞ വായു കയറാന്‍ സാധ്യതയുള്ള റെയിന്‍ കോട്ടുകള്‍ വാഹനം ഓടിക്കുമ്പോള്‍ ധരിക്കാതിരിക്കുക. അത്തരം റെയിന്‍ കോട്ടുകള്‍ ധരിച്ചാണ് ബൈക്ക് ഓടിക്കുന്നതെങ്കില്‍ അമിത വേഗത്തില്‍ ഡ്രൈവ് ചെയ്യാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.