എംപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; ലക്ഷണങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 ഓഗസ്റ്റ് 2024 (20:57 IST)
എംപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം. രാജ്യത്ത് എല്ലാ എയര്‍പോര്‍ട്ടുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മുന്‍പ് ലോകത്ത് വ്യാപിച്ച വൈറസില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ്. മുന്‍പ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്.
 
എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം നേരിട്ട് പകരുകയാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന് അടുത്ത സാമ്യങ്ങളുണ്ട്. എംപോക്‌സ് വായുവിലൂടെ പകരില്ല. എന്നാല്‍ സ്പര്‍ശനത്തിലൂടെയും വസ്ത്രത്തിലൂടെയും പകരാം.

അനുബന്ധ വാര്‍ത്തകള്‍

Next Article