മീഡിയ വണ്‍ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (17:15 IST)
മീഡിയ വണ്‍ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മീഡിയ വണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയ വണ്ണിന്റെ അപേക്ഷയെ മാനിച്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, മറ്റു ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ , ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചാനലിനു വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുള്‍ റോഹ്തഗി, ദുഷ്യന്ത് ദവെ എന്നിവരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article