Mattannur Municipal By Election Results: മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (11:43 IST)
Mattannur Municipal By Election Results: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി. നഗരസഭയിലെ 35 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21 സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. 14 സീറ്റുകള്‍ നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. 
 
കഴിഞ്ഞ തവണ എല്‍ഡിഎഫ് 28 സീറ്റും യുഡിഎഫ് ഏഴ് സീറ്റുമാണ് നേടിയിരുന്നത്. 1997 ല്‍ നഗരസഭ രൂപീകരിച്ചതിനു ശേഷമുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നു. 
 
നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article