മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലിംഗം വീട്ടമ്മ വെട്ടി മാറ്റി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:52 IST)
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലിംഗം വീട്ടമ്മ വെട്ടി മാറ്റി. ഉത്തര്‍പ്രദേശിലാണ് സംഭവം. 36 കാരിയായ വീട്ടമ്മയാണ് വീട്ടിലെത്തിയപ്പോള്‍ കാമുകന്‍ തന്റെ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. പിന്നാലെ 32 കാരനായ കാമുകന്റെ ലിംഗം വീട്ടമ്മ വെട്ടി മാറ്റുകയായിരുന്നു. അവനെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ വെട്ടിയത് എന്ന് വീട്ടമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 
 
സംഭവം നടക്കുമ്പോള്‍ വീട്ടമ്മ തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് വന്നപ്പോഴാണ് പീഡനശ്രമം കണ്ടത്. താന്‍ ചെയ്തതില്‍ ഒരു കുറ്റബോധവും തോന്നുന്നില്ലെന്ന് വീട്ടമ്മ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article