വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 17 ജനുവരി 2021 (17:28 IST)
കണ്ണൂര്‍: നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ പറവൂര്‍ സ്വദേശി എം.പി.ശ്രീജന്‍ എന്ന അമ്പത്തിരണ്ടുകാരനാണ് പഴയങ്ങാടി എസ.ഐ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
 
പൊതുവെ ഗ്രാമങ്ങളിലാണ് ഇയാള്‍ തട്ടിപ്പിന് പദ്ധതിയിടുന്നത്. റയില്‍വേയില്‍ ലോക്കോ പൈലറ്റാണെന്നും ബിരുദ ധാരിയാണെന്നും പറഞ്ഞാവും പല ഗ്രാമങ്ങളിലെയും വിവാഹ ബ്യുറോകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.  കണ്ണൂരിലെ പഴയങ്ങാടിയില്‍ ഒരു സ്ത്രീയോടോത്തു താമസിക്കു മ്പോഴായിരുന്നു ഒരു പ്രാദേശിക വിവാഹ ബ്യുറോ വഴി വേങ്ങരയിലെ സ്ത്രീയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തത്.
 
എന്നാല്‍ ഇവരെ തട്ടിപ്പു നടത്താണ് ശ്രമിക്കുമ്പോഴാണ് പോലീസ് ഒരുക്കിയ കെണിയില്‍ ഇയാള്‍ വീഴുന്നത്. മലപ്പുറത്ത് നിന്ന് ഇയാളെ പോലീസ് തന്ത്രപൂര്‍വം ഇവിടേക്ക് വരുത്തിയാണ് അറസ്‌റ് ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article