12 കോടിയുടെ പുതുവര്‍ഷ ബമ്പർ ടിക്കറ്റ് അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

ഞായര്‍, 17 ജനുവരി 2021 (15:04 IST)
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ പുതുവർഷ ബംബർ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. XG 358753 എന്ന ടിക്കറ്റിനാണ് 12 കോടി സമ്മാനം ലഭിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് പുതുവർഷ ബംബറിന്റെ നറുക്കെടുത്തത്. 33 ലക്ഷം പുതുവർഷ ബംബർ ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പ്രിന്റ് ചെയ്തിരുന്നത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിരുന്നു. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പ്രിന്റ് ചെയ്തിരുന്നത്. മൂന്നുകോടി രൂപയാണ് രണ്ടാം സമ്മാനം, 50 ലക്ഷം വിതം ആറുപേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും, നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും, അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. ലഭിയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍