കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തോല്‍ക്കും, കെഎം ഷാജിക്ക് വെല്ലുവിളി: കണ്ണൂര്‍ ജില്ലയിലെ മനോരമ എക്‌സിറ്റ്‌പോള്‍ ഫലം ഇങ്ങനെ

ശ്രീനു എസ്
വ്യാഴം, 29 ഏപ്രില്‍ 2021 (21:03 IST)
കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി തോല്‍ക്കുമെന്ന് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലം. യുഡിഎഫിന്റെ സതീശന്‍ പാച്ചേനിയാണ് അട്ടിമറി വിജയം നേടുന്നത്. യുഡിഎഫിന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 37.4 ശതമാനം വോട്ടും എന്‍ഡിഎക്ക് 14.6 ശതമാനം വോട്ടുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
അഴീക്കോട് വെല്ലുവിളികള്‍ നേരിട്ട് കെഎം ഷാജി 1.50 ശതമാനം വോട്ടിന് വിജയിക്കും. അതേസമയം ബിജെപിയുടെ വോട്ട് അഞ്ചുശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് പ്രവചനം. ആരോപണങ്ങളും കേസുകളുമാണ് കെഎം ഷാജിക്ക് വിനയാകുന്നത്.
 
അതേസമയം ധര്‍മടത്ത് പിണറായി വിജയനും തലശേരിയില്‍ എഎന്‍ ഷംസീറും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ധര്‍മടത്ത് എല്‍ഡിഎഫിന് 55.10 ശതമാനം വോട്ടാണ് ലഭിക്കുന്നത്. തലശേരിയില്‍ എല്‍ഡിഎഫിന് 54.20 ശതമാനം വോട്ടും ലഭിക്കും. തലശേരിയിലെ ബിജെപി വോട്ട് ആര്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article