വൃദ്ധയായ മാതാവ് തകരഷെഡ്ഡില്‍ താമസം: സംരക്ഷിക്കാതിരുന്നതിനു 5 മക്കള്‍ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
വെള്ളി, 21 മെയ് 2021 (17:30 IST)
മാവേലിക്കര: എണ്‍പത്തെട്ടു വയസുള്ള മാതാവിനെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകാത്തതോടെ അവര്‍ തകര ഷീറ്റ് ഉപയോഗിച്ച് മറച്ച ഷെഡില്‍ കഴിയേണ്ടിവരുന്നു. പ്രായമായ മാതാപിതാക്കളെ മക്കള്‍ സംരക്ഷിച്ചു കൃത്യമായി പരിപാലിക്കണം എന്ന നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ഇവരുടെ മൂന്നു പെണ്മക്കള്‍ ഉള്‍പ്പെടെ അഞ്ചു മക്കള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
 
കല്ലിമേല്‍ ചരുവിലെ മേലത്തെതില്‍ ഗൗരിയമ്മക്കാണ് ഈ ദുര്‍വിധി ഉണ്ടായത്.  മാങ്കാങ്കുഴി ചന്തയ്ക്കടുത്ത് പ്രായമായ സ്ത്രീ തകര ഷീറ്റു കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്നു എന്ന് നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം സെക്ടറില്‍ മജിസ്ട്രേറ്റ്, പോലീസ് എന്നിവരെത്തി. ഇവരെ  ആശുപത്രിയില്‍ കൊണ്ടുപോയി കോവിഡ്  പരിശോധന നടത്തിയ ശേഷം  കല്ലിമേല്‍ സെന്റ് മേരീസ് ദയാഭവനില്‍ എത്തിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article