മേയർ ആര്യാ രാജേന്ദ്രനെ അസദ്യം പറഞ്ഞയാൾ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 3 മെയ് 2024 (14:37 IST)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെ ഫോണിലൂടെ അസഭ്യം പറഞ്ഞയാൾ അറസ്റ്റിലായി. എറണാകുളം കടയിരുപ്പ് കുരിയാട്ടുകുന്നേൽ ശ്രീജിത്ത്എന്ന യുവാവാണ് പിടിയിലായത്.
ഫോണിലുടെ ചീത്തവിളിക്കുകയും വാട്ട്സ് ആപ്പിലൂടെ മോശം സന്ദേശം അയയ്ക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയിരുപ്പിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടി കൂടിയത്.
 
പരാതിയെ തുടർന്ന് തിരുവനന്തപുരം സൈബർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവുമായി ഉണ്ടായ വാക്കുതർക്കത്തിൻ്റെ പേരിലുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ഇങ്ങനെയൊരു സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article