ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 മെയ് 2024 (13:51 IST)
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല് ഹര്‍ജികള്‍ കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി തള്ളിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 
 
അതേസമയം തിരുവനന്തപുരത്ത് മുട്ടത്തറ ടെസ്റ്റ് കേന്ദ്രത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും പരിശീലകരും കഞ്ഞിവയ്ക്കുകയും ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍