ജ്യോത്സ്യൻ പറഞ്ഞത് പ്രകാരം പാമ്പിനെ വെച്ച് പൂജ , ഒടുവിൽ നാവ് നഷ്ടമായി

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (20:36 IST)
ഈറോഡ് : ജ്യോത്സ്യരുടെ വാചകം കേട്ട് സ്വന്തം ജീവൻ പണയപ്പെടുത്തി തമിഴ് നാട് സ്വദേശി. ഏറെ നാളായി പാമ്പ് കടിക്കുന്ന സ്വപ്നം പതിവായതോടെ സ്വപ്നത്തിൽ നിന്നും രക്ഷനേടാനായി പൂജ നടത്തിയാണ് തമിഴ്‌നാട് ഈറോഡ് സ്വദേശി പണി വാങ്ങിയത്.
സ്വപ്നം പതിവായതോടെ ഇയാൾ ജ്യോത്സ്യനെ സമീപിക്കുകയായിരുന്നു. ഇതിന് പരിഹാരമായി ജ്യോത്സ്യൻ പൂജ പരിഹാരമായി നിർദേശിച്ചത്.
 
പാമ്പിനെ വെച്ചുള്ള പൂജയാണ് പരിഹാരമായി ജ്യോത്സ്യൻ നിർദേശിച്ചത്. പൂജയ്ക്കൊടുവിൽ പൂജാരി ഇയാളുടെ നാവ് പാമ്പിന്‍റെ മടയ്ക്ക് അകത്തേക്ക് നീട്ടാൻ ആവശ്യപ്പെടുകയും മടയ്ക്ക് അകത്തുണ്ടായിരുന്ന അണലി തമിഴ്‌നാട് സ്വദേശിയുടെ നാക്കിൽ കടിക്കുകയായിരുന്നു. വേദന കൊണ്ടും വിഷത്തീൻ്റെ ശക്തികൊണ്ടും ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു.
 
ഉടനെ ആശുപത്രിയിലെത്തിയെങ്കിലും നാക്കിലെ കോശങ്ങളിലെല്ലാം വിഷം കയറിയിരുന്നതിനാൽ നാക്ക് മുറിച്ചുകളയുകയായിരുന്നുവെന്ന് ഈറോഡ് മനിയൻ മെഡിക്കല്‍ സെന്‍ററിലെ ചീഫ് ഡോക്ടര്‍ ഡെ. എസ് സെന്തില്‍ കുമാരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article