'സഞ്ജുവിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും, ഞാനും ഇതുപോലെ ബെഞ്ചില്‍ ഇരുന്നിട്ടുണ്ട്: മനീഷ് പാണ്ഡേ

വ്യാഴം, 24 നവം‌ബര്‍ 2022 (14:57 IST)
മലയാളി താരം സഞ്ജു സാംസണ് അവസരം നിഷേധിക്കുന്നതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡേ. സഞ്ജു നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനത്ത് സഞ്ജു കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മനീഷ് പാണ്ഡേ പറഞ്ഞു. 
 
' സഞ്ജു മികച്ച താരമാണ്. അദ്ദേഹത്തിനു മത്സരങ്ങള്‍ ലഭിക്കുകയും അതില്‍ കളിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ എന്റെ സ്ഥാനത്ത് സഞ്ജു വരുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകും. എനിക്കും ഇതുപോലെ നിരവധി തവണ കളിക്കാന്‍ ഇറങ്ങാതെ ബെഞ്ചില്‍ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നും. പക്ഷേ അതെല്ലാം മത്സരത്തിന്റെ സ്പിരിറ്റില്‍ എടുക്കണം. ടീമിന്റെ ആവശ്യം അനുസരിച്ച് പൊരുത്തപ്പെടേണ്ടി വരും,' മനീഷ് പാണ്ഡേ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍