'എല്ലാറ്റിനും ഒരു പരിധിയൊക്കെ ഉണ്ട്, റിഷഭ് പന്ത് ബാധ്യത'; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം, സഞ്ജുവിനെ ടീമിലെടുക്കണമെന്നും ആവശ്യം

വ്യാഴം, 24 നവം‌ബര്‍ 2022 (14:36 IST)
റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരം നല്‍കുകയും സഞ്ജു സാംസണെ പുറത്തിരുത്തുകയും ചെയ്യുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം റീതിന്ദര്‍ സിംഗ് സോധി. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും റിഷഭ് പന്ത് ഇന്ത്യക്ക് ബാധ്യതയായെന്നും റീതിന്ദര്‍ തുറന്നടിച്ചു. ഇന്ത്യ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' റിഷഭ് പന്ത് ഇന്ത്യക്ക് ബാധ്യതയായി തുടങ്ങി. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ പന്തിന് പകരം സഞ്ജുവിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൊണ്ടുവരിക. ഒരുപാട് അവസരങ്ങള്‍ നല്‍കുമ്പോഴാണ് പ്രശ്‌നം വരുന്നത്. പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കേണ്ട സമയമായി. സമയം പോയി കൊണ്ടിരിക്കുന്നു. എല്ലാറ്റിനും ഒരു പരിധിയൊക്കെ ഉണ്ട്. ഒരുപാട് കാലത്തേക്ക് ഒരേ താരത്തെ തന്നെ ആശ്രയിച്ചു നില്‍ക്കാന്‍ സാധിക്കില്ല. മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ അയാള്‍ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുക,' റീതിന്ദര്‍ സിംഗ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍