പന്തിന് പിന്നെയും അവസരങ്ങൾ? സഞ്ജുവിന് ഒരു 10 മത്സരങ്ങൾ അടുപ്പിച്ച് നൽകു, എന്നിട്ട് മാറ്റി നിർത്തണോ എന്ന് തീരുമാനിക്കാം

ചൊവ്വ, 22 നവം‌ബര്‍ 2022 (13:27 IST)
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ വിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. സഞ്ജു സാംസണിനെ ഇന്ത്യ തുടർച്ചയായി 10 മത്സരങ്ങളിലെങ്കിലും കളിപ്പിക്കണമെന്നും എന്നിട്ട് പ്രകടനം വിലയിരുത്തി മാറ്റി നിർത്തണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കണമെന്നും ശാസ്ത്രി പറഞ്ഞു.
 
വെറും 2 മത്സരങ്ങളിൽ അവസരം നൽകി സഞ്ജുവിനെ ഒഴിവാക്കുന്നത് ശരിയല്ല. മറ്റുള്ളവർ പുറത്തിരിക്കട്ടെ അവനെ തുടർച്ചയായി 10 മത്സരങ്ങളിൽ പരീക്ഷിച്ചു നോക്കു. അതിലെ പ്രകടനം വിലയിരുത്തിയ ശേഷം വീണ്ടും അവസരം നൽകണമോ എന്ന കാര്യം തീരുമാനിക്കു. രവി ശാസ്ത്രി പറഞ്ഞു.
 
ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിന് പിന്നാലെ ഇന്ന് നടക്കുന്ന മത്സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പറായി പന്ത് തിരിച്ചെത്തിയതോടെയാണ് സഞ്ജു പുറത്തായത്. അതേസമയം ടി20യിൽ അറുപതിലേറെ മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെയും മികവ് തെളിയിക്കാൻ റിഷഭ് പന്തിനായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍