ടോസ് ന്യൂസിലൻഡിന്, സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ചൊവ്വ, 22 നവം‌ബര്‍ 2022 (12:23 IST)
ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യും. മഴയെ തുടർന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്. ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
 
നായകനായ കെയ്ൻ വില്യംസൺ ഇല്ലാതെയാൺ ന്യുസിലൻഡ് ഇറങ്ങുന്നത്. ടിം സൗത്തി നയിക്കുന്ന ടീമിൽ മാർക് ചാപ്മാൻ വില്യംസണിൻ്റെ പകരം ഇറങ്ങും. അതേസമയം തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചില്ല. വാഷിങ്ടൺ സുന്ദറിന് പകരം ഹർഷൽ പട്ടേൽ ഇടം നേടിയതാണ് ഇന്ത്യൻ ടീമിലെ ഒരേയൊരു മാറ്റം. റിഷഭ് പന്തും ഇഷാൻ കിഷനും തന്നെയാകും ഇന്നും ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍