സെൻസെക്സ് 519 പോയൻ്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 18,200ന് താഴെ

തിങ്കള്‍, 21 നവം‌ബര്‍ 2022 (18:26 IST)
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 18,200ന് താഴെയെത്തി. സെൻസെക്സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയന്റ് നഷ്ടത്തില്‍ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
യുഎസ് ഫെഡറൽ റിസർവിൻ്റെ കഴിഞ്ഞ നയയോഗത്തിൻ്റെ തീരുമാനങ്ങൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. പൊതുമേഖല ബാങ്ക് സൂചിക 1.4 ശതമാനം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ,ഐടി,റിയാൽറ്റി സൂചികകൾ 0.5-1 ശതമാനം താഴുകയും ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍