ഐടി ഓഹരികളിൽ നിന്നും പിന്മാറി വിദേശനിക്ഷേപകർ, ഓഹരിവിഹിതം 33% കുറഞ്ഞു

വെള്ളി, 28 ഒക്‌ടോബര്‍ 2022 (18:38 IST)
രാജ്യത്തെ ഐടി കമ്പനികളിലെ നിക്ഷേപം വൻതോതിൽ വിദേശനിക്ഷേപകർ പിൻവലിക്കുന്നു. യുഎസിനേതിന് സമാനമായാണ് ഐടി കമ്പനികളിൽ നിന്നും നിക്ഷേപകർ പിന്മാറുന്നത്. അഞ്ച് പാദങ്ങളിലെ കണക്കെടുത്താൽ പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്,വിപ്രോ,എച്ച്സിഎൽ, ടെക് മഹീന്ദ്ര എന്നീ കമ്പനികളിലെ ഓഹരിവിഹം വിദേശനിക്ഷേപകർ മൂന്നിലൊന്നായാണ് കുറച്ചത്.
 
26 ശതമാനത്തോളം ഇടിവാണ് ഐടി സൂചികയിൽ ഉണ്ടായുട്ടുള്ളത്. വിപ്രോയാണ് ഇതിൽ ഏറ്റവും തിരിച്ചടി നേരിട്ടത്. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ നിന്നും 47 ശതമാനത്തിലധികമാണ് കമ്പനിയുടെ ഓഹരിവില തകർന്നത്. ഉയർന്ന വിപണിമൂല്യത്തിൽ നിന്നും ടെക് മഹീന്ദ്രയ്ക്ക് 41 ശതമാനവും നഷ്ടമായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍