സെൻസെക്സിൽ 638 പോയൻ്റ് നഷ്ടം, നിഫ്റ്റി 16,900ന് താഴെ ക്ലോസ് ചെയ്തു

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (18:07 IST)
ആഗോള വിപണികൾ ദുർബലമായ സാഹചര്യത്തിൽ രാജ്യത്തെ വിപണിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച രണ്ട് ശതമാനം നേട്ടമുണ്ടാക്കിയ വിപണിയിൽ നിക്ഷേപകർ ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 638 പോയന്റ് നഷ്ടത്തില്‍ 56,789ലും നിഫ്റ്റി 207 പോയന്റ് താഴ്ന്ന് 16,887ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
അദാനി ഓഹരികളിൽ കനത്ത സമ്മർദ്ദം നേരിട്ടു.ഐടിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ 2-6ശതമാനം നഷ്ടംനേരിട്ടു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ മൂന്ന് ശതമാനം നഷ്ടം രേഖപ്പെടുത്തി. പൊതുമേഖല ബാങ്ക് 2.7 ശതമാനവും എഫ്എംസിജി 2 ശതമാനവും താഴ്ന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍