വിപണിയുടെ വീഴ്ചയ്ക്ക് കാരണമെന്ത്?

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (16:40 IST)
യു എസ് കേന്ദ്ര ബാങ്ക് വീണ്ടും മുക്കാൽ ശതമാനം നിരക്കുയർത്തിയതോടെ ആഗോളവിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും ഇടിവ്. രണ്ടാം ദിവസവും സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
 
സെന്‍സെക്‌സ് 337.06 പോയന്റ് നഷ്ടത്തില്‍ 59,119.72ലും നിഫ്റ്റി 88.50 പോയന്റ് താഴ്ന്ന് 17,629.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡിൻ്റെ മുക്കാൽ ശതമാനം നിരക്കുവർധന വിപണി പ്രതീക്ഷിച്ചിരുന്നുവെങ്കിലും പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്കെത്തുന്നത് വരെ കർശനമായ പണനയം സ്വീകരിക്കുമെന്ന് ഫെഡിൻ്റെ നിലപാടാണ് വിപണിയെ ബാധിച്ചത്.
 
പണപ്പെരുപ്പം നിയന്ത്രിക്കാൻ കടുത്ത നടപടികളുണ്ടാകുമെന്ന ഫെഡ് റിസർവിൻ്റെ തീരുമാനമാണ് തുടർച്ചയായി വിപണി ഇടിയുന്നതിന് കാരണം. എഫ്എംസിജി,ഓട്ടോ സൂചികകൾ മാത്രമാണ് ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍