സെൻസെക്സിൽ 491 പോയൻ്റ് മുന്നേറ്റം, നിഫ്റ്റി 17,300 കടന്നു

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (18:55 IST)
തുടക്കത്തിലെ വ്യാപാരനഷ്ടത്തിന് ശേഷം സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിവസം മുഴുവൻ മികച്ച മുന്നേറ്റം നിലനിർത്തിയ  വിപണി ദിനവ്യാപാരത്തിനിടെ 58,449 നിലവാരത്തിലെത്തിലേയ്ക്ക് ഉയര്‍ന്ന സെന്‍സെക്‌സ് 491 പോയന്റ് നേട്ടത്തില്‍ 58,410ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 126 പോയൻ്റ് ഉയർന്ന് 17,312ൽ ക്ലോസ് ചെയ്തു.
 
സെക്ടറൽ സൂചികകളിൽ നിഫ്റ്റി, പൊതുമേഖല ബാങ്ക് 3.6 ശതമാനവും ബാങ്ക് 1.6 ശതമാനവും ധനകാര്യസേവനം, സ്വകാര്യ ബാങ്ക് സൂചികകള്‍ 1.5ശതമാനം വീതവും ഐടി 0.3ശതമാനവും ഉയര്‍ന്നു.. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.24 ശതമാനവും 0.5 ശതമാനവും ഉയർന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍