കരിയർ ആരംഭിച്ചത് റെഡ് ബോൾ ക്രിക്കറ്റിലാണ്, ഇന്ത്യയ്ക്കായി ടെസ്റ്റ് മാച്ചുകൾ കളിക്കാൻ ആഗ്രഹമുണ്ട്: സൂര്യകുമാർ യാദവ്

തിങ്കള്‍, 21 നവം‌ബര്‍ 2022 (18:07 IST)
ടെസ്ട് മത്സരങ്ങളിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ പുതിയ ഹീറോ സൂര്യകുമാർ യാദവ്. വൈകാതെ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
 
ഞാൻ കളിക്കാൻ തുടങ്ങിയത് ചുവന്നപന്തുകൾ ഉപയോഗിച്ചാണ്. മുംബൈയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നന്നായി കളിക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ടെസ്റ്റ് ഫോർമാറ്റ് എന്താണ് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചിരുന്നു. വൈകാതെ തന്നെ ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ. സൂര്യകുമാർ യാദവ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍