ഇതായിരിക്കാം എൻ്റെ അവസാന പോസ്റ്റ്: ഇൻസ്റ്റാഗ്രം പോസ്റ്റിൽ ഹിജാബ് അഴിച്ച് ഇറാൻ നടി: പിന്നാലെ അറസ്റ്റ്

തിങ്കള്‍, 21 നവം‌ബര്‍ 2022 (13:00 IST)
ഇറാനിയൻ ചലച്ചിത്രതാരം ഹെംഗാമെ ഗാസിയാനി അറസ്റ്റിൽ. ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഇത് തൻ്റെ അവസാന പോസ്റ്റായിരിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് നടി ഇൻസ്റ്റഗ്രാമിൽ ഹിജാബ് ഇല്ലാതെയെത്തിയത്.
 
ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അറിയുക. എൻ്റെ അവസാന ശ്വാസം വരെ ഞാൻ ഇറാനികൾക്കൊപ്പമായിരിക്കും. ഗാസിയാനി കുറിച്ചു. മഹ്സ അമീനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന സമരത്തിന് ഗാസിയാനി ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍