ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്ത 15,000 പേർക്ക് വധശിക്ഷ പ്രഖ്യാപിച്ച് ഇറാൻ പാർലമെൻ്റ്, അന്താരാഷ്ട്ര സമൂഹം കണ്ണു തുറക്കുമോ?

ചൊവ്വ, 15 നവം‌ബര്‍ 2022 (14:14 IST)
ഇറാനിൽ ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് വധശിക്ഷ നൽകണമെന്ന പ്രമേയം ഇറാൻ പാർലമെൻ്റ് അംഗീകരിച്ചു. വധശിക്ഷ നൽകണമെന്ന ആവശ്യത്തെ പാർലമെൻ്റിലെ 290 അംഗങ്ങളിൽ 227 പേരും പിന്തുണച്ചു. രാജ്യത്ത് വിമത ശബ്ദങ്ങൾ ഉയർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.
 
പ്രക്ഷോഭകർക്ക് ശിക്ഷ നൽകണമെന്ന് കഴിഞ്ഞ ദിവസം പാർലമെൻ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പോലീസിൻ്റെ മർദ്ദനത്തിൽ മെഹ്സ അമീനി എന്ന പെൺകുട്ടി മരിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടർന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധത്തിന് സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. സർക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു. പ്രതിഷേധം നടത്തിയ നിരവധി പേർ പോലീസ് കസ്റ്റഡിയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍