'കഥയെഴുതിയതാരോ';നിരഞ്ജ് നായകനായ എത്തുന്ന 'വിവാഹ ആവാഹനം', വീഡിയോ സോങ്

കെ ആര്‍ അനൂപ്

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (10:04 IST)
നിരഞ്ജ് മണിയന്‍ പിള്ള പതിയെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്നൊരു ചിത്രമാണ്ടേതായി ഇനി പുറത്തു വരാനുള്ളത്.
 
കഥയെഴുതിയതാരോ എന്നാരംഭിക്കുന്ന ചിത്രത്തിലെ ഗാനമാണ് ശ്രദ്ധ നേടുന്നത്.സാം മാത്യു വരികള്‍ എഴുതിയിരിക്കുന്നു.ഹരിചരണ്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് രാഹുല്‍ ആര്‍ ഗോവിന്ദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പുതുമുഖ താരം നിതാരയാണ് നായിക. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍