സഞ്ജുവിൻ്റേത് ദൗർഭാഗ്യകരമായ കേസ്, തന്ത്രപരമായ കാരണങ്ങൾ കൊണ്ട് കളിപ്പിക്കാനായില്ല : ഹാർദ്ദിക് പാണ്ഡ്യ

ബുധന്‍, 23 നവം‌ബര്‍ 2022 (12:44 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാതിരുന്നത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. 2022ൽ കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ യുവതാരങ്ങളുടെ ടീമിൽ പോലും പരിഗണിക്കാത്തതാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടീം നായകൻ ഹാർദ്ദിക് പാണ്ഡ്യ.
 
സഞ്ജു സാംസണിൻ്റേത് ദൗർഭാഗ്യകരമായ കേസാണ്. അവനെ കളിപ്പിക്കേണ്ടിയിരുന്നു. എന്നാൽ ചില തന്ത്രപരമായ കാരണങ്ങൾ കൊണ്ട് ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല ഹാർദ്ദിക് പറഞ്ഞു.പുറത്ത് പറയുന്ന കാര്യങ്ങൾ ഞങ്ങളെ ബാധിക്കില്ല. ഇത് എൻ്റെ ടീമാണ്. പരിശീലകനുമായി ആലോചിച്ച ശേഷം ഞാൻ മികച്ച ടീമിനെ തിരെഞ്ഞെടുക്കും. എല്ലാവർക്കും അവരുടെ അവസരങ്ങൾ ലഭിക്കും. ഇതൊരു ചെറിയ പരമ്പരയായിരുന്നു. കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ കളിക്കാരെ പരീക്ഷിക്കാമായിരുന്നു. ഹാർദ്ദിക് പറഞ്ഞു.
 
 ക്യാപ്റ്റനെന്ന നിലയിൽ  ആർക്കും എപ്പോഴും എന്നോട് സംസാരിക്കാനാകും. എൻ്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും.അവരുടെ വികാരങ്ങൾ ഞാൻ മനസിലാക്കുന്നു.സഞ്ജു സാംസണിൻ്റേത് ദൗർഭാഗ്യകരമായ കേസാണ്. അവനെ കളിപ്പിക്കേണ്ടിയിരുന്നു. എന്നാൽ ചില തന്ത്രപരമായ കാരണങ്ങൾ കൊണ്ട് ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല. ഹാർദ്ദിക് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍