തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ മമ്മൂട്ടിക്കായി മഹാമൃത്യുഞ്ജയ ഹോമം നടന്നു

എ കെ ജെ അയ്യര്‍
ശനി, 22 ജനുവരി 2022 (15:23 IST)
മലപ്പുറം: മലയാളത്തിന്റെ അഭിമാനമായ നടൻ മമ്മൂട്ടിക്കായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മഹാമൃത്യുഞ്ജയ ഹോമം നടന്നു. രണ്ട് മണിക്കൂർ നീണ്ട ഹോമം ചടങ്ങിൽ സിനിമാ നടൻ ദേവൻ, മമ്മൂട്ടിയുടെ പി.എ എന്നിവർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് വഴിപാട് നടന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം ഈ മഹാ ശിവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണിത്. മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഏഴോളം തന്ത്രിമാർ പൂജയിൽ പങ്കെടുത്തു.

കോവിഡ് ബാധിച്ചതിനാൽ മമ്മൂട്ടി ചടങ്ങിൽ പങ്കെടുത്തില്ല. ജനത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ദീര്ഘായുസ്സിനുമാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന്‌ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് എന്ന ദേവസ്വം അധികൃതർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article