ഒരു കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു : 2 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 22 ജനുവരി 2022 (15:20 IST)
മലപ്പുറം: മലപ്പുറത്ത് ഒരു കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു, ഇതുമായി ബന്ധപ്പെട്ടു 2 പേർ അറസ്റ്റിലായി. പോരൂർ പട്ടണംകുണ്ടിലെ വാടക ക്വർട്ടേഴ്‌സിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു.

പോരൂർ പട്ടണംകുന്റ് വല്ലിയാമ്പള്ളി വീട്ടിൽ മുജീബ് റഹിമാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് കാളികാവ് എക്‌സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 38 ഗ്രാമ എം.ഡി.എം.എ, 121 ഗ്രാം കൊക്കെയിൻ എന്നിവയാണ് പിടികൂടിയത്. ഇത് കടത്താൻ ഉപയോഗിച്ച മൂന്നു കാറുകളും പിടിച്ചെടുത്തു.

ബാംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. മലയോര മേഖലയിൽ വിതരണം ചെയ്യാനാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. രക്ഷപ്പെട്ടവർക്കായി വ്യാപക അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article