ഏതെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ മമ്മൂട്ടിക്ക് കോവിഡ് വന്നത്?; കോടിയേരി ബാലകൃഷ്ണന്‍

വെള്ളി, 21 ജനുവരി 2022 (13:03 IST)
പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് വരുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കില്‍ മമ്മൂട്ടിക്ക് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് കോടിയേരി ചോദിച്ചു. അഞ്ച് ദിവസം മുന്‍പാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കോവിഡ് സ്ഥിരീകരിച്ചത്. 
 
സിപിഎം സമ്മേളനത്തിനു വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം പ്രവര്‍ത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് ഞങ്ങള്‍. പ്രവര്‍ത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും കോടിയേരി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍