കോവിഡ് ബാധിതനായ ദുല്‍ഖര്‍ സല്‍മാന്റെ ആരോഗ്യനില ഇപ്പോള്‍ എങ്ങനെ?

വെള്ളി, 21 ജനുവരി 2022 (09:18 IST)
തന്റെ കോവിഡ് സ്ഥിതി ആരാധകരെ അറിയിച്ച് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. നേരിയ പനിയും ശരീരവേദനയും മാത്രമാണ് തനിക്കുള്ളതെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്നും ദുല്‍ഖര്‍ ആരാധകരെ അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ദുല്‍ഖര്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍